ഉറവ വറ്റാത്ത യുവ സമൂഹം-” ചെറുവട്ടൂർ ഊരംക്കുഴി യൂത്ത് വിങ് “

കിഴക്കേക്കര:കാലഘട്ടത്തിന്റെ കുസൃതിത്തരങ്ങൾ ഒറ്റപ്പെടുത്തിയ കുടുംബത്തെ മാറോടണച്ച് ഊർജ്ജം പകർന്നത്  ഊരംകുഴിയിലെ യൂത്ത് വിങ്. ചെറുവട്ടൂർ-ഊരംകുഴിയിലെ ഒരുപറ്റം യുവാക്കൾ ചേർന്ന് രൂപകൽപ്പന നടത്തിയ  സംഘടനയാണ് ഊരംകുഴി യൂത്ത് വിങ്.നാളിതുവരെ ഇവർ  ചെയ്തുപോന്ന കാറ്ററിംഗ് വർക്കുകൾ  തികച്ചും വ്യത്യസ്തവും,സേവനവുമാണ്.ഇന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ  ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹവേളയിലാണ് ഇവർ ശ്രദ്ധയാകര്ഷിച്ചത്. എണ്ണമറ്റ യുവ സഹോദരങ്ങൾ കൈകോർക്കുമ്പോൾ  നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വഴിതെളിയിക്കുന്ന കാഴ്ചക്കാണ് ആ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്.നിർദ്ധനായ യുവതിയുടെ കല്യണം തികച്ചും സൗജന്യമായി,ഇവരുടെ നേതൃത്തത്തിലായിരുന്നു.സേവനസന്നദ്ധരായ ഒരുകൂട്ടം ചെറുപ്പക്കാർ ഉള്ളതുകൊണ്ട് കല്യണം സന്തോഷപരമായി നടത്താൻ പറ്റിയെന്നു വധുവിന്റെ മാതാവ്  പറഞ്ഞു.               ഇതുപോലുള്ള കാരുണ്യപ്രവർത്തനങ്ങൾക്ക് കൈകോർക്കാൻ #യൂത്ത്_വിങ്_ഉരക്കുഴി ഇനിയും മുന്നിൽ ഉണ്ടാവുമെന്ന് യൂത്ത് വിങ് പ്രവർത്തകർ അറിയിച്ചു.
പ്രസിഡന്റ് 9526829009 സെക്രട്ടറി 97471919 16

One Comment

Leave a Reply

Back to top button
error: Content is protected !!