കീഴില്ലത്ത് സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു.

മുവാറ്റുപുഴ:എം സി റോഡ് കീഴില്ലത്ത് സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു.മണ്ണൂർ ഗാർഡിയൻ ഏഞ്ചൽസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബേസിൽ മാത്യൂ, പട്ടിമറ്റം സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഗീവർഗീസ് എന്നിവരാണ് മരിച്ചത്.ഇന്ന് രാത്രി 7.30 നാണ് അപകടം നടന്നത്. ട്യൂഷൻ കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കെ എസ് ആർ റ്റി സി സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.ഇരുവരെയും ഉടനെ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.രണ്ടുപേരും കീഴില്ലം തായ്ക്കര സ്വദേശികളാണ്.
ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സ്കോർപ്പിയോയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

2 Comments

Leave a Reply

Back to top button
error: Content is protected !!