കേരള കോണ്‍ഗ്രസ് (എം)ജോസഫ് വിഭാഗവുമായുള്ള ലയനസമ്മേളനം 7 ന്

കോതമംഗലം :  കേരള കോണ്‍ഗ്രസ് (എം)ജോസഫ് വിഭാഗവുമായുള്ള ലയനസമ്മേളനം 7 ന് എറണാകുളത്ത് നടക്കുമെന്ന് ജോണി നെല്ലൂര്‍ കോതമംഗലത്ത്പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4 ന് രാജേന്ദ്ര മൈതാനിയിൽ നടത്തുന്നസസമ്മേളനം പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും.
കേരള കോണ്‍ഗ്രസ്സുകളെ ഭിന്നിപ്പി്ച്ചുനിറുത്തുന്നതില്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്ന്
 ജോണി നെല്ലൂർ വ്യക്തമാക്കി.രണ്ട് മുന്നണികളിലും ഇക്കാര്യത്തില്‍ മാറ്റമില്ല.കോണ്‍ഗ്രസ്സിന് ഇഷ്ടമില്ലാത്തതൊന്നും പറയാനാഗ്രഹിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.ശക്തമായ പ്രാദേശിക പാര്‍ട്ടികളില്ലാത്തതിന്റെ കുറവ് കേരളത്തിനുണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാദേശികപാര്‍ട്ടികള്‍ക്ക് കഴിയും.മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശികപാര്‍ട്ടികള്‍ക്ക് അത് കഴിയുന്നുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.ചെറുഗ്രൂപ്പുകളായി തിരിഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സുകളെയെല്ലാം ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യം.രണ്ട് മുന്നണികളിലേയും ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.ഒറ്റ കേരളാ കോണ്‍ഗ്രസ്സായാല്‍ രൂപീകരണകാലഘട്ടത്തിലെ ശക്തി തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും നെല്ലൂര്‍ അവകാശപ്പെട്ടു. 7 ന് എറണാകുളത്ത് നടത്തുന്ന ലയന സമ്മേളനത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നും അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ ജോര്‍ജ് ജോസഫ്,വിന്‍സന്റ് ജോസഫ്,ടോമി പാലമല,ജോമോന്‍ കുന്നുംപുറം,കെന്നഡി പീറ്റര്‍,ജോണി പുളിന്തടം,സി.കെ.ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.

One Comment

  1. If the intention of a united Kerala Congress was true, then why did these leaders byoke away from Late KMGeorge founer of Kerala Congress under the patronage Indian National Congress. They joinedKMMani, then Koseph , then TMJacob. Now when they have no where to go, back to square one

Leave a Reply

Back to top button
error: Content is protected !!