കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബർ:അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേരും, മുന്‍ പഞ്ചായത്ത് മെമ്പറും

മൂവാറ്റുപുഴ: വാളകത്ത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. കൊലപാതകത്തില്‍ അറസ്റ്റിലായ പത്തുപേരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ പഞ്ചായത്ത് മെമ്പറും കേസില്‍ പ്രതിയാണ്. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ ശ്വാസകോശം തകര്‍ന്നതായും, തലയുടെ വലതുഭാഗത്തുണ്ടായ മര്‍ദ്ദനത്തില്‍ രക്തസ്രാവവും ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. വ്യാഴാഴ്ച രാത്രി വാളകം കവലയിലെ ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പോലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Back to top button
error: Content is protected !!