മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്: ആവോലി സ്വദേശി യുവാവ് പോലീസ് പിടിയില്‍

മൂവാറ്റുപുഴ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മൂവാറ്റുപുഴ ആവോലി കുന്നുമേല്‍ എബി ജോസ് (26) നെയാണ്
കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്ക് പണ്ടത്തില്‍ തീര്‍ത്ത വള പണയം വച്ച്
40,000 രൂപ തട്ടുകയായിരുനു. പ്രതിയെ ചോദ്യം ചെയ്തതില്‍ കോലഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സമാനമായ തട്ടിപ്പ്
നടത്തിയിട്ടുള്ളതായി സമ്മതിച്ചു. ഇയാള്‍ക്ക് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ അബ്ക്കാരി കേസും, നോര്‍ത്ത് സേറ്റഷനില്‍ കള്ളനോട്ടടിച്ച
കേസും, കല്ലൂര്‍ക്കാട് മോഷണക്കേസും ഉണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എസ്.ഐമാരായ വി.കെ.നിസാര്‍, എന്‍.കെ.ജേക്കബ്, എന്‍.എം.ബിനു എ.എസ്.ഐ, വി.എസ്.അബൂബക്കര്‍ സീനിയര്‍ സി.പി.ഒ മാരായ കെ.ആര്‍.പ്രിയ, വര്‍ഗീസ്.ടി.വേണാട്ട്, ടി.എ.അഫ്‌സല്‍ സി.പി.ഒ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!