കാ​ണാ​താ​യ വ​യോ​ധി​ക​നെ പൊ​ള്ളാ​ച്ചി​യി​ൽ ക​ണ്ടെ​ത്തി

വാഴക്കുളം: കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലെ ബന്ധു വീട്ടിലേയ്ക്ക് ട്രെയിനില്‍ പോകുമ്പോള്‍ കാണാതായ വയോധികനെ പൊള്ളാച്ചിയില്‍ കണ്ടെത്തി. വാഴക്കുളം കപ്യാരുമലയില്‍ കെ.ജെ ഗര്‍വാസീസിനെ (80) ആണ് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27 ന് പുലര്‍ച്ചെ പന്ത്രണ്ടോടെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഓര്‍മക്കുറവുള്ള ഇയാളെ കാണാതായത്. പുലര്‍ച്ചെ രണ്ടുവരെ റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് കോയമ്പത്തൂരിന് സമീപമുള്ള ഉക്കടം ബസ് സ്റ്റാന്‍ഡില്‍ രാവിലെ 10 വരെയും ഇയാളെ കണ്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴോടെ പൊളളാച്ചി ബസ് സ്റ്റാന്‍ഡില്‍ വാഴക്കുളം, മൂവാറ്റുപുഴ എന്ന വാക്കുകള്‍ പറയുന്നതു കേട്ട് മലയാളം അറിയാവുന്ന തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊള്ളാച്ചി പോലീസ് ഇടപെട്ട് വാഴക്കുളം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊള്ളാച്ചിയിലെത്തുകയായിരുന്നു.

Back to top button
error: Content is protected !!