നവകേരള സദസിന് പഞ്ചായത്തിന്റെ തനത് ഫണ്ട് ദുര്‍വിനയോഗം: പ്രതിഷേധ ധര്‍ണയുമായി യുഡിഎഫ്‌

തിരുമാറാടി : നവകേരള സദസിന് പഞ്ചായത്തിന്റെ തനത് ഫണ്ട് ദുര്‍വിനയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ബ്ലോക്ക് മുന്‍ പ്രസിഡന്റ് വില്‍സണ്‍ കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോഷി കെ. പോള്‍, സൈബു മടക്കാലി, അനിത ബേബി, ജോണ്‍സണ്‍ വര്‍ഗീസ്, സാജു മടക്കാലി, അരുണ്‍ മാത്യു, സെബാസ്റ്റ്യന്‍ പൈലി, ജോണി കണിയാമറ്റം, ബിജു തറമടം, എം.സി. അജി, ആതിര സുമേഷ്, സുനി ജോണ്‍സണ്‍, ബീനാ ഏലിയാസ്, റ്റോമി തുണ്ടത്തില്‍, രാജമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!