രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു

രാമമംഗലം:രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു.സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി 88 കേഡറ്റ്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി വി സ്റ്റീഫന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ കേഡറ്റ് ജിയോണ മാത്യൂ അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപിക സിന്ധു പീറ്റര്‍ പതാക ഉയര്‍ത്തി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരായ അനൂബ് ജോണ്‍, സ്മിനു ചാക്കോ, ഡ്രില്‍ ഇന്‍സ്ട്രക്ടെര്‍ സുരേഷ് ചന്ദ്രന്‍,സ്മിത കെ വിജയന്‍,സാന്ദ്ര മരിയ സോണി,അവന്തിക മനു, ആന്‍ മേരി ബിജു എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് എം നായര്‍,പിടിഎ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹിക അസമത്വം എന്ന വിഷയത്തെ ആസ്പദമാക്കി അനഘ മധു, സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി മെറിന്‍ മാത്യൂ, എസ്പിസി കേഡറ്റ്കളുടേ ഗുണമേന്മകളെ കുറിച്ച് സ്മിത കെ വിജയന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി പി ടി,പരേഡ്, റോഡ് വാക്ക് ആന്‍ഡ് റണ്‍,വിവിധ ക്ലാസ്സുകള്‍ ,ഫീല്‍ഡ് ട്രിപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!