പല്ലാരിമംഗലത്ത് മഹാകവി വള്ളത്തോള്‍ അനുസ്മരണം നടത്തി

കവളങ്ങാട്: മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ അനുസ്മരണം നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മാവുടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടത്തിയ അനുസ്മരണയോഗം പ്രധാനാധ്യാപിക പി.കെ അയിഷ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപിക സി.ജെ ഹബ്‌സ വിഷയാവതരണം നടത്തി. വായനശാല സെക്രട്ടറി എം.എം ബഷീര്‍, സീനിയര്‍ അസിസ്റ്റന്റ് ടി.എ സഫിയ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥിനികളായ നിയ ബിനു, ഫാത്തിമ ഫര്‍ഹാന എന്നിവര്‍ വള്ളത്തോള്‍ കവിതകള്‍ ആലപിച്ചു.

 

Back to top button
error: Content is protected !!