ലോക്‌സഭ തെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയില്‍ റൂട്ട് മാര്‍ച്ച് നടത്തി സിആര്‍പിഎഫും, പോലീസും

മൂവാറ്റുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിആര്‍പിഎഫും, പോലീസും സംയുക്തമായി മൂവാറ്റുപുഴ നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍ച്ച് പേഴയ്ക്കാപ്പിള്ളിയില്‍നിന്നും ആരംഭിച്ച് നഗരം ചുറ്റി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. നൂറോളം ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. സിആര്‍പിഎഫ്‌സി-97 ബറ്റാലിയന്‍ കമാണ്ടന്റ് ജാക്വിന്‍ സെനോ, മൂവാറ്റുപുഴ ഇന്‍സ്പക്ടര്‍ ബി.കെ.അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ശാന്തി.കെ.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാര്‍ച്ചുണ്ടാകും.

 

Back to top button
error: Content is protected !!