എല്‍ഡിഎഫ് വനിത പാര്‍ലമെന്റ് വ്യാഴാഴ്ച

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വ്യാഴാഴ്ച എല്‍ഡിഎഫ് വനിത പാര്‍ലമെന്റ് നടക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന വനിത പാര്‍ലമെന്റ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ശാരദ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും.

 

Back to top button
error: Content is protected !!