കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കോലഞ്ചേരി: നരേന്ദ്രമോദിയുടെ ഗ്യാരണ്ടി കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് പി.സി. ജോര്‍ജ് പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. ഉണ്ണികൃഷ്ണന്റെ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കോലഞ്ചേരി വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയം മാറിമറിയുകയാണെന്നും എന്‍.ഡി.എക്ക് വലിയ പ്രാധാന്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോലഞ്ചേരി നഗത്തിലൂടെ റോഡ് ഷോ നടന്നു. കുന്നത്തുനാട് എന്‍.ഡി.എ ചെയര്‍മാന്‍ വി.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ്, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, പൂതൃക്ക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.സി. ഉണ്ണിമായ, എം.എ. ബ്രഹ്‌മരാജ്, ചാലക്കുടി ഇലക്ഷന്‍ കണ്‍വീനര്‍ ബസിത് കുമാര്‍, മനോജ് മനക്കേക്കര, നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.എം. വേലായുധന്‍, ഒ.എം. അഖില്‍, സി.എം. മോഹനന്‍, പ്രസന്ന വാസുദേവന്‍, സലിം വാഴപ്പിള്ളി, ശ്രീകാന്ത് കൃഷ്ണന്‍, സുമേഷ് സോമന്‍, വിനയന്‍ വാധ്യായത്ത്, ഭക്തവത്സലന്‍, സഹന കോറ്റത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!