കെ. ഫ്രാന്‍സിസ് ജോര്‍ജ് തിരുമാറാടിയില്‍ പര്യടനം തുടങ്ങി

കൂത്താട്ടുകുളം: കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ പര്യടനത്തിന് തിരുമാറാടിയില്‍ തുടക്കം കുറിച്ചു. എഐസിസി അംഗം ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. യുഡിഎഫ് തിരുമാറാടി മണ്ഡലം ചെയര്‍മാന്‍ ജോണ്‍സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

മുന്‍ എംപി പി.സി. തോമസ്, മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന്‍, കെപിസിസി സെക്രട്ടറിമാരായ ഐ.കെ. രാജു, ആശ സനില്‍, കെ.ആര്‍. ജയകുമാര്‍, സുനില്‍ എടപ്പാലക്കാട്ട്, രാജു പാണാലിക്കല്‍, ജോണി അരീക്കാട്ടേല്‍, വില്‍സണ്‍ കെ. ജോണ്‍, കെ.ആര്‍. പ്രദീപ് കുമാര്‍, സി.കെ. ഷാജി, എം.എ. ഷാജി, ബിനോയ് കള്ളാട്ടുകുഴി, സിബി ജോസഫ്, സാജു കുറ്റിച്ചിറ, സാജു മടക്കാലി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!