മഞ്ഞപ്പിത്തം, ക്ഷയരോഗം: ആരോഗ്യ ബോധവല്‍കരണം സംഘടിപ്പിച്ചു

കോലഞ്ചേരി: എംഒഎസ്‌സി നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെയും, കടയിരിപ്പ് ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മഞ്ഞപ്പിത്തം, ക്ഷയരോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്കായി ബോധവല്‍കരണം സംഘടിപ്പിച്ചു. ഐക്കാരനാട് പഞ്ചായത്തിലെ അംഗന്‍വാടിയില്‍ സംഘടിപ്പിച്ച ബോധവല്‍കരണ പരിപാടി അംഗന്‍വാടി പ്രവര്‍ത്തക ഉഷ സി.റ്റി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ക്ക് രോഗത്തെക്കുറിച്ചും, പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ബോധവല്‍കരണം നടത്തുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗം അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!