യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ക്യാമ്പയിന്‍ സംഘടിപ്പിച്ച് ഐഒസി (യുകെ)

യുകെ: കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ‘എ ഡേ ഫോര്‍ ഇന്ത്യ’ ക്യാമ്പയിന്‍ സംഘടിപ്പിച്ച് ഐഒസി (യുകെ). കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം ലിജു ഓണ്‍ലൈനായി ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി യുകെയിലെ പ്രധാനപ്പെട്ട 9 ഇടങ്ങളില്‍ ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ മുഴു ദിന പ്രചരണമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതില്‍ പ്രവാസികളെ പിന്തുണ അഭ്യര്‍ത്ഥിച്ച ലിജു ഇത്തവണ 20 മണ്ഡലങ്ങളിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പറഞ്ഞു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍, മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, നിസാര്‍ അലിയാര്‍ സുരാജ് കൃഷ്ണന്‍, സാം ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

Back to top button
error: Content is protected !!