ഹരിതകര്‍മ്മ സേനാംഗത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെയ്പ്പ് ചടങ്ങ് നടത്തി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെയ്പ്പ് ചടങ്ങ് നടത്തി. തേരാപ്പാറയില്‍ താമസിക്കുന്ന ഹരിതകര്‍മ്മ സേനാംഗമായ സരിതയും, ഭര്‍ത്താവ് ബിജുവും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന നാലംഗ കുടുംബത്തിനാണ് വിട് നിര്‍മ്മിക്കാന്‍ സഹായഹസ്തവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും, പ്രദേശവാസിയുമെത്തിയത്. ഇടിഞ്ഞുവാഴാറായ വീട്ടില്‍ കഴിയുകയായിരുന്ന സരിതയുടെയും കുടുംബത്തിന്റെയും അടച്ചുറപ്പുള്ള വീട് എന്ന ദീര്‍ഘനാളായുള്ള ആഗ്രഹമാണ് സഫലമാകാന്‍ ഒരുങ്ങുന്നത്. 10-ാം ക്ലാസ്സിലും, 6-ാം ക്ലാസ്സിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടില്‍ താമസിക്കുന്ന സരിതയുടെയും, കുടുംബത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയാണ് സ്വപ്‌ന ഭവനം നിര്‍മ്മിച്ച് നല്‍കാന്‍ നേതൃത്വം നല്‍കിയത്. കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള 3 സെന്റ് സ്ഥലത്ത് പ്രദേശവാസിയും റിട്ട.പ്രെഫസറുമായ പി.ഐ ഡാനിയേലാണ് 680 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ ഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. മാത്യു കഴല്‍നാടന്‍ എംഎല്‍എ ഭവനത്തിന്റെ കട്ടിളവെയ്പ്പ്നിര്‍വഹിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീടിന്റെ പൂര്‍ത്തീകരണം നടത്തുവാനാണ് മാത്യൂസ് വര്‍ക്കിയും പ്രവര്‍ത്തകരും ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാന്‍ പ്ലാക്കുടി, വാര്‍ഡ് മെമ്പര്‍ എല്‍ജി റോയ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് മാത്യു ഇട്ടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!