ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

പത്തനംതിട്ട: ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലന്‍സിന്റെ പിടിയില്‍. ചെറായി സ്വദേശി മനോജിന്റെ പക്കല്‍ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്‌ചേഞ്ച് കൗണ്ടറിലാണ് ഇയാള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടര്‍നടപടികള്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പമ്പ പോലീസിനെ സമീപിച്ചു. ടെമ്പിള്‍ സ്‌പെഷ്യല്‍ ഓഫീസറുടെയും, ദേവസ്വം വിജിലന്‍സ് ആന്റ് സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അനധികൃതമായി തീര്‍ത്ഥാടകര്‍ക്ക് നെയ് വില്‍പ്പന നടത്തി എന്നാണ് കണ്ടെത്തല്‍. ഭക്തരില്‍ നിന്ന് സമാഹരിച്ച് സൂക്ഷിച്ചിരുന്ന 12000 രൂപയും ഇയാള്‍ താമസിക്കുന്ന സ്റ്റാഫ് കോട്ടേഴ്‌സ് മുറിയില്‍ നിന്ന് 2565 രൂപയും കണ്ടെത്തിയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!