ഇടമലക്കുടി പഞ്ചായത്തിനെ ദത്തെടുക്കും : സംഗീതാ വിശ്വനാഥൻ

ഇടമലക്കുടി : വിഷുദിനത്തിൽ ഇടമല കുടിക്കാർക്ക് വിഷുക്കൈനീട്ടമായി സംഗീത വിശ്വനാഥന്റെ വാഗ്ദാനം. ഇടമലക്കുടി പഞ്ചായത്തിനെ ദത്തെടുക്കും എന്ന് എൻഡിഎ ഇടുക്കി ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ ഇടമലക്കുടിയിൽ പറഞ്ഞു.

ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റി കുടിയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.നരേന്ദ്രമോദി സർക്കാരിൻറെ ആദർശ് ഗ്രാം പദ്ധതിപ്രകാരം ഒരു എംപിക്ക് ഒരു പഞ്ചായത്ത് ദത്തെടുക്കാവുന്നതും അവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കാവുന്നതുമാണ്. നിർഭാഗ്യവശാൽ നിലവിലെ എംപി ലോകസഭാ മണ്ഡലത്തിൽ ഒരു ഗ്രാമം പോലും ദത്തെടുക്കാൻ തയ്യാറായിട്ടില്ല. മുൻ എംപി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് അവിടെ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

എൻഡിഎ വിജയിച്ചാൽ ഇടമലക്കുടി പഞ്ചായത്തിനെ ഏറ്റെടുക്കും. വിഷുദിവസമായ ഇന്ന് സ്ഥാനാർഥി പ്രവർത്തകരോടൊപ്പം ഇടമലക്കുടി പഞ്ചായത്തിൽ സന്ദർശനം നടത്തി. കുടികളിൽ സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണങ്ങളാണ് ലഭിച്ചത്.   ഇഡലിപ്പാറ കുടിയിലെ ക്ഷേത്രത്തിൽ ചിത്തിരമാസ പിറവിയോട് അനുബന്ധിച്ചുള്ള ഉത്സവ ആഘോഷ പരിപാടിയിലും സ്ഥാനാർത്ഥി പങ്കെടുത്തു.പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ അടക്കം ചെയ്ത സ്ഥലത്ത് പുഷ്പാർച്ചന ചെയ്തതിനുശേഷം ആണ് ഇടമലക്കുടിയിൽ നിന്നും സ്ഥാനാർത്ഥി മടങ്ങിയത്.

Back to top button
error: Content is protected !!