ആടുജീവിതം നോവലും സിനിമയും: ചര്‍ച്ച നടത്തി പല്ലാരിമംഗലം ദേശീയ വായനശാല

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ ‘ആടുജീവിതം നോവലും സിനിമയും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വായനശാല ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മൈലൂര്‍ നവകേരള പബ്ലിക് ലൈബ്രറി സെക്രട്ടറി പി അലിയാര്‍ വിഷയാവതരണം നടത്തി. ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, ഇടം പ്രവാസി സംഘടന പ്രതിനിധികളായ അജില്‍സ് ഒ ജമാല്‍, ഷൗക്കത്ത് അലി, നവകേരള ലൈബ്രറി പ്രസിഡന്റ് മീരാന്‍ കുഞ്ഞ്, ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്റ് എം.പി പ്രദീപ് കുമാര്‍, എഎംഎ റഷീദ്, പി.എ നവാസ്, പി.എം സിയാദ്, ടി.എസ് അറഫല്‍, ദേശീയ വായനശാല സെക്രട്ടറി എം.എം ബഷീര്‍, ഭരണ സമിതിയംഗം റൈഷാന്‍ കിഴക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!