കരിങ്ങഴ തോട്ടില്‍ സൗജന്യനീന്തല്‍ പരിശീലനം ആരംഭിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിന്റെയും, കോതമംഗലം ഫയര്‍ ഫോഴ്‌സിസിന്റെയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യനീന്തല്‍ പരിശീലനം ആരംഭിച്ചു. രാവിലെ 9 മുതല്‍ 11വരെ കരിങ്ങഴ തോട്ടിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. എസ്ടിഒ പി.കെ. എല്‍ദോസ്, എഎസ്ടിഒ എം. അനില്‍കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സല്‍മാന്‍ഖാന്‍, വില്‍സന്‍ ബേസില്‍, ജിയോബിന്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്.

 

Back to top button
error: Content is protected !!