സ്വീ​ക​ര​ണ​ങ്ങ​ളേ​റ്റു​വാ​ങ്ങി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്

കൂത്താട്ടുകുളം: കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ കൂത്താട്ടുകുളം നഗരസഭയിലെ പര്യടന പരിപാടി ഇടയാര്‍ എംപിഐ ജംഗഷനില്‍നിന്ന് ആരംഭിച്ച് ടാക്‌സി സ്റ്റാന്‍ഡില്‍ സമാപിച്ചു. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയ സ്വീകരണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇടയാര്‍ എംപിഐയ്ക്ക് മുന്നില്‍ നടന്ന സ്ഥാനാര്‍ത്ഥി പര്യടനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ആര്‍. ജയകുമാര്‍, പി.സി. ജോസ്, വില്‍സണ്‍ കെ. ജോണ്‍, ജോണി അരീക്കാട്ടേല്‍, റെജി ജോണ്‍, എം.എ. ഷാജി, ബോബന്‍ വര്‍ഗീസ്, പി.സി. ഭാസ്‌കരന്‍, സിബി കൊട്ടാരം, തോമസ് ജോണ്‍, ബേബി തോമസ്, കെ.സി. ഷാജി, ജോമി മാത്യു, മര്‍ക്കോസ് ഉലഹന്നന്‍, സജി പനയാരംപിള്ളില്‍, എബി ഏബ്രാഹം, റോയി ഇരട്ടയാനി, ലീല കുര്യാക്കോസ്, ടി.എസ്. സാറ, എം.കെ. ചാക്കോച്ചന്‍, ബേബി കീരാംതടം, സി.എ. തങ്കച്ചന്‍, മരിയ ഗൊരേത്തി, ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!