മിലാന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ള ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

മൂവാറ്റുപുഴ: മിലാന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. മറാടി പഞ്ചായത്തിലെയും, മൂവാറ്റുപുഴ പരിസര പ്രദേശങ്ങളിലെയും യുവ തലമുറയില്‍ ഫുട്‌ബോളിനോടുള്ള താല്‍പര്യം വളര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കുരുക്കുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിലാണ് ക്യാമ്പ് ഒരുക്കിയിരുക്കുന്നത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അബ്ബാസ് ലത്തീഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി മുരളി, ക്ലബ്ബ് സെകരട്ടറി ഷാജി വി.എ, ട്രഷറര്‍ മിഥുന്‍ പി.മാത്യൂസ്, ഫു്‌ബോള്‍ ടീം മാനേജര്‍ ഷബീര്‍ കെ.എ, മുഖ്യ പരിശീലകന്‍ ജിതിന്‍ വില്‍സണ്‍, നിയാസ് എന്‍.എം എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് കമ്മിറ്റി അംഗങ്ങളായ സിറാജ് ഇ.എ, ഷാഹിര്‍ സി ജെ,അസ്ലം അജി, മാഹിന്‍ സമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!