വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയില്‍ കാൽകഴുകൽ ശുശ്രൂഷ

കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെസഹാവ്യാഴ തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് കാല്‍കഴുകല്‍ ശുശ്രൂഷ ചടങ്ങുകള്‍ നടന്നു. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടവകയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ കര്‍മ്മം നടന്നത്. പള്ളിയിലെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം പള്ളി പാരിഷ് ഹാളില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ശുശ്രൂഷ ചടങ്ങുകള്‍ നടന്നത്. കര്‍ത്താവ് 12 ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് 12 വൈദീകരുടെ കാല്‍ കഴുകി ശുശ്രുഷ നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപോലീത്തയും, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപോലീത്തയുമായ ഡോ. തോമസ് മാര്‍ അത്താനാസിയുസിന്റെ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പള്ളി വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!