ഓണംവേലി മലയിയില്‍ തീപിടുത്തം

പെരുമ്പാവൂര്‍: അറക്കപ്പടി വട്ടത്തറപടിക്ക് സമീപം ഓണംവേലി മലയിലെ 2 ഏക്കര്‍ സ്ഥലത്തെ അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപിടുത്തമുണ്ടയത്. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃതത്തില്‍ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. പി.കെ.സജീവന്‍, സി.എസ്.അനില്‍കുമാര്‍, സജു മോഹന്‍, എം.വി.വില്‍സണ്‍, എസ്.വിഷ്ണു, വി.ജി.വിജിത്ത്കുമാര്‍, പി.വി.വിജീഷ്, ആര്‍.വിജയ രാജ്, എസ്. അഖില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല.

 

Back to top button
error: Content is protected !!