ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെ ആദരിച്ചു

കൂത്താട്ടുകുളം: അഗ്‌നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നിലയത്തിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. നിലയത്തിന്റെ കീഴില്‍ നടന്നുവരുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സേന അംഗങ്ങളെയാണ് എക്‌സ് സര്‍വീസ് മെന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

യോഗം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍ഇഎക്സ്സിസി എന്‍ഇ എക്‌സ് സി.സി പ്രസിഡന്റ് കെ.ആര്‍.സോമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം ജേക്കബ്, അംഗങ്ങളായ എം.ജി.സാജു, സി.ജെ.കുര്യാക്കോസ്, എം.പി.ഗണേശന്‍, കെ.പി.ജോസഫ്, യു.ടി.സജീവന്‍, വി.പി.മഹേന്ദ്രകുമാര്‍, എം.പി.സാബു എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!