ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ തിരുനാളും, മലേക്കുരിശ് തീര്‍ത്ഥാടനവും

ആരക്കുഴ : പുരാതന തീര്‍ത്ഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സൈമണ്‍ ബര്‍സബായുടെയും തിരുനാളും, ഇടവകദിനവും മലേക്കുരിശ് തീര്‍ത്ഥാടനവും ആരംഭിച്ചു. ഇന്ന് വൈകിട്ട് ഏഴിന് മലേക്കുരിശ് തീര്‍ത്ഥാടനം, ആരക്കുഴ മൂഴി പാലത്തില്‍ നിന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നേതൃത്വം നല്‍കും, എട്ടിന് പൊന്തിഫിക്കല്‍ കുര്‍ബാന രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകിട്ട് അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, സന്ദേശം ഫാ. സെബാസ്റ്റ്യന്‍ നെടുംമ്പുറം, 6.30ന് പ്രദക്ഷിണം, 7.30ന് സമാപന പ്രാര്‍ത്ഥന പള്ളിയില്‍, മ്യൂസിക്കല്‍ ലൈറ്റ് ഷോ. 18ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന ഫാ. മാത്യു രാമനാട്ട്, സന്ദേശം ഫാ. ജില്‍സണ്‍ ജോണ്‍ നെടുമരുതുംചാലില്‍ സിഎംഐ, 6.30ന് പ്രദക്ഷിണം വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലേയ്ക്ക്, 7.30ന് സമാപന പ്രാര്‍ത്ഥന പള്ളിയില്‍, മേളതരംഗം എന്നിവയാണ് പരിപാടികളെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, സഹ വികാരി ഫാ. മാത്യു തറപ്പില്‍ എന്നിവര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!