എക്‌സൈസ് പരിശോധന: മുത്തോലപുരം സ്വദേശിയുടെ വീട്ടില്‍നിന്നും 60 ലിറ്റര്‍ വാഷ് പിടികൂടി

ഇലഞ്ഞി: എക്‌സൈസ് നടത്തിയ പരിശോധനയില്‍ മുത്തോലപുരം സ്വദേശിയുടെ വീട്ടില്‍നിന്നും 60 ലിറ്റര്‍ വാഷ് പിടികൂടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് മുത്തോലപുരം മച്ചുകുഴിയില്‍ അനില്‍ ശിവദാസന്റെ വീട്ടില്‍നിന്നും ചാരായം വാറ്റുന്നതിനായി എത്തിച്ച വാഷ് കണ്ടെത്തിയത്. പിറവം റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.എച്ച്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: Content is protected !!