കോതമംഗലത്തെ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം: പതിമൂന്ന് ഇനങ്ങളില്‍ ലഭ്യമായിട്ടുള്ളത് നാലെണ്ണം മാത്രം

കോതമംഗലം: കോതമംഗലം സപ്ലൈകോയിലെ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. ഏപ്രില്‍ 13 വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്. എന്നാല്‍ ഫെയറില്‍ സബ്സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല. പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. മുളക്, ഉഴുന്ന് ബോള്‍, ചെറുപയര്‍, വെളിച്ചെണ്ണ, എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒന്‍പതിനങ്ങളും ഫെയറില്‍ ലഭ്യമല്ല. ഫെയര്‍ അവസാനിക്കുന്നതിന് മുമ്പേ ചില ഇനങ്ങള്‍കൂടി എത്തുമെന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡിയില്ലാത്ത പഞ്ചസാര, പീസ് പരിപ്പ്, ഗ്രിന്‍പീസ് തുടങ്ങിയ വിവിധ സാധനങ്ങളും വില്‍പ്പനക്കെത്തിയിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികപ്രശ്നങ്ങളാണ് സപ്ലൈകോയുടെ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയറിനേയും ബാധിച്ചിരിക്കുന്നത്.

 

Back to top button
error: Content is protected !!