ടാര്‍ മോഷ്ടിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍

മൂവാറ്റുപുഴ: ടാര്‍ മോഷ്ടിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍. വെങ്ങോല അമ്പലത്താന്‍വിളയില്‍ സുമേഷ് (50) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. അമ്പലമുകളില്‍ നിന്ന് ആറൂരുള്ള ടാര്‍ മിക്‌സിംഗ് പ്ലാന്റിലേക്ക് ടാറുമായ് എത്തിയതാണ് വാഹനം. രാത്രി ആരക്കുഴയില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയശേഷം പ്രതി ഒമ്പത് ബാരലുകളിലായി 12 ടണ്ണോളം ടാര്‍ മോഷ്ടിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: Content is protected !!