വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജീവജാലങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കം

കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹരിത നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജീവജാലങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കമായി. മൂവാറ്റുപുഴ ഡിഇഒ കെ.രമാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.വി.ജോയി, സ്‌കൂള്‍ മാനേജര്‍ ബോബി ജോസഫ് ജോര്‍ജ്, സിഎംസി ചെയര്‍മാന്‍ സജി മാത്യു, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സാജു സി.അഗസ്റ്റിന്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദുമോള്‍ പി.എബ്രഹാം, കോഡിനേറ്റര്‍ വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!