മൂവാറ്റുപുഴയില്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി

മൂവാറ്റുപുഴ: റവന്യു വകുപ്പിന് പുതിയതായി 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും 126 സര്‍വ്വേയര്‍ തസ്തികകളും 220 പുതിയ വാഹനങ്ങളും അനുവദിച്ച ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കബീര്‍ .കെ.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അനൂപ് കുമാര്‍ എംഎസ്, താലൂക്ക് സെക്രട്ടറി ഗോകുല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!