പായിപ്രയില്‍ ഡീന്‍ കുര്യാക്കോസിന്റ ഫ്‌ളെക്സ് ബോര്‍ഡുകള്‍ നശിപ്പച്ച നിലയില്‍

പായിപ്ര: പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റ ഫ്‌ളെക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പച്ച നിലയില്‍. പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പത്താം ബൂത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന ഇടുക്കി ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പതിനഞ്ചോളം ഫ്ളെക്സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഫ്ളെക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ബൂത്ത് ഭാരവാഹികള്‍ പോലീസിലും, തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കി. പതിനാലാം വാര്‍ഡില്‍ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയുടെ തലഭാഗംവെട്ടിമാറ്റിയ നിലയിലും, ഫ്ളെക്സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച നിലയിലുമാണ്. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതിനായി എതിര്‍ ഭാഗം പ്രവര്‍ത്തകരാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത് എന്നും, ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റ ഉത്തരവാദിത്വം മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാനുമാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി സന്ദര്‍ശനം നടത്തി. പരാതിയുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് തീരുമാനമെന്നും യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

 

Back to top button
error: Content is protected !!