കോതമംഗലത്ത് ആവേശം പകര്‍ന്ന് ഡീന്‍

കോതമംഗലം: കോതമംഗലത്ത് ആവേശം പകര്‍ന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനത്തിന് കോട്ടപ്പടി, നെല്ലിക്കുഴി, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലുമായി അറുപതിലേറെ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും, സ്ത്രീകളും, യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സ്വീകരണം നല്‍കി. പ്രധാന ഫര്‍ണിച്ചര്‍ വ്യവസായ മേഖലയായ നെല്ലിക്കുഴിയില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. മുടിയില്‍ നടന്ന സ്വീകരണ സമ്മേളനം മുന്‍ മന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി യുഡിഎഫ് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡി. കോര അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, കെ.എം ആസാദ്, ഇബ്രാഹിം കവലയില്‍, പി.കെ. മൊയ്ദു, എം.എസ് എല്‍ദോസ്, എബി എബ്രഹാം, പി.കെ. ചന്ദ്രശേഖരന്‍ നായര്‍, എം.എസ്. നജീബ്, ഇ.എം. മൈക്കിള്‍, എ.ടി. പൗലോസ്, അനൂപ് ഇട്ടന്‍, സൈജന്റ് ചാക്കോ, മാത്യു ജോസഫ്, എ.സി. രാജശേഖരന്‍, സീതി മുഹമ്മദ്, പരീദ് പട്ടമ്മാവുടി, പി.സി. ജോര്‍ജ്, കെ.ജെ. ബോബന്‍, എം.എം. അലിയാര്‍, അനൂപ് കാസിം, എല്‍ദോസ് കീച്ചേരി, ജോര്‍ജ് വര്‍ഗീസ്, ജയിംസ് കോറന്‌പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!