സിപിഐ ദേശീയ പ്രക്ഷോഭം: കാല്‍നട പ്രചരണ ജാഥ സംഘടിപ്പിപ്പിച്ച് പായിപ്ര ലോക്കല്‍ കമ്മിറ്റി

മൂവാറ്റുപുഴ: ബിജെപിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പായിപ്ര ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിപ്പിച്ചു. കാല്‍നടജാഥയ്ക്ക് സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ക്യാപ്റ്റനും, ഷെബീര്‍ റ്റി.എം, സനു വേണുഗോപാല്‍ എന്നിവര്‍ വൈസ് ക്യാപ്റ്റനുമായിരുന്നു. പായിപ്ര സ്‌കൂള്‍ ജംഗ്ഷനില്‍ നടന്നയോഗം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു.ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്ന് സ്വീകരണങ്ങള്‍ എറ്റുവാങ്ങി. പേഴക്കാപ്പിള്ളിയില്‍ നടന്ന സമാപനസമ്മേളനം മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ.എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ ബാബുപോള്‍ , പി.കെ. ബാബുരാജ്, ജോളി പൊട്ടക്കന്‍,സീനാ ബോസ്, വിന്‍സന്റ് ഇല്ലിക്കല്‍, കെ.പി. അലിക്കുഞ്ഞ്, കെ.ബി.നിസാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു