പാചകവാതക വിലവര്‍ദ്ധനവ്: സായാഹ്ന ധര്‍ണ നടത്തി കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ മണ്ഡലം കമ്മിറ്റി

 

വാഴക്കുളം: പാചകവാതക വിലവര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.വിറക് ഉപയോഗിച്ച്അ ടുപ്പുകൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഐസിസി അംഗം ജോസഫ് വാഴയ്ക്കന്‍ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ആന്‍സി ജോസ്,സമീര്‍ കോണിക്കല്‍,ജിന്റോ ടോമി, സാന്റോസ് മാത്യു, ജോണ്‍സണ്‍ തോമസ്, ജിമ്മി തോമസ്, എം.ജി ഷാജി,വി. കെ ഇബ്രാഹിം,ജോര്‍ജ് പത്രോസ്,സാജു കണ്ണാറമ്പില്‍,ടിന്റോ ജോസ്, ബിന്ദു ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!