അക്രമത്തെ അപലപിക്കുന്നു:സംഗീതാ വിശ്വനാഥന്‍

കൊന്നത്തടി: പൊതുവേ സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ അഴിച്ച വിടുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ മനോനിലയില്‍ എന്തോ തകരാറുണ്ട് എന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇടുക്കി ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീതാ വിശ്വനാഥന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ എന്‍ഡിഎ പ്രവര്‍ത്തകനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റി മങ്കുവായില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. ഇന്നലെ മങ്കുവ പള്ളി പടിക്കല്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്ന ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റി അംഗം പോളി പുത്തന്‍പുരയ്ക്കലിനെ എല്‍ഡിഎഫ് നേതാവ് ജോണ്‍സണ്‍ മ്ലാക്കുഴിയുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം ചെയ്തത്. അക്രമത്തിനിരയായ പോളിയെ ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രവര്‍ത്തകര്‍ സമാധാനപരമായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!