വീടുകളില്‍ പാര്‍ക്ക് ചെയ്തിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം പോകുന്നതായി പരാതി

കോതമംഗലം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വീടുകളില്‍ പാര്‍ക്ക് ചെയ്തിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം പോകുന്നതായി പരാതി. നെല്ലിമറ്റം ടൗണിന്‍ ഓട്ടോ ഓടിക്കുന്ന പല്ലാരിമംഗലം മടിയൂര്‍ കരയില്‍ പാറേക്കാടന്‍ അലിയാരിന്റെ ഓട്ടോയില്‍ നിന്നും 13 -ാം തീയതിയും 14-ാം തീയതി വിഷു ദിനത്തില്‍ കോതമംഗലം മാര്‍ക്കറ്റ് സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന നെല്ലിമറ്റം കണ്ണാടിക്കോട് കരയില്‍ മുട്ടത്ത് കണ്ടം ബിനുവിന്റെ വീട്ടില്‍ പാര്‍ക്കുചെയ്തിരുന്ന ഓട്ടോയില്‍ നിന്നും ബാറ്ററി ഊരിയെടുത്ത നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തി. പല്ലാരിമംഗലം ഈട്ടിപ്പാറയിലും സമാനമോഷണമുണ്ടായി. പോത്താനിക്കാട്, ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Back to top button
error: Content is protected !!