പിറവത്ത് പാടം നികത്തുന്നതായി പരാതി

പിറവം: പിറവത്ത് പാടം നികത്തുന്നതായി പരാതി. ജെഎംപി ആശുപത്രിക്ക് സമീപം കരക്കോട് റോഡിലാണ് പാടം മണ്ണിട്ട് നികത്തുന്നത്. രാത്രിയുടെ മറവില്‍ പാടം നികത്തി രണ്ട് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലന്ന് യുഡിഎഫ് ആരോപിച്ചു. പാടം നികത്തുന്നതും കുന്നുകള്‍ നിരത്തി മണ്ണ് എടുക്കുന്നതും പിറവത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായിട്ട് നാളുകളേറെയായി. മണ്ണ് കൊണ്ട് പോകുന്ന ടോറസ് ലോറികളുടെ അനിയന്ത്രിതമായ ഓട്ടം നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. പാടം നികത്തുന്നതിനെതിരേ മറ്റു സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

Back to top button
error: Content is protected !!