കോതമംഗലത്ത്‌ പോ​ളിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തില്‍ പോളിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് എം.എ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും, ചിഹ്നവും പതിപ്പിച്ചതിനൊപ്പം കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റ് മെഷീനും ഘടിപ്പിച്ചു. അസ്സിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ഡിഎഫ്ഒയും മറ്റ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജാണ് ബാലറ്റിലെ ആദ്യ പേരുകാരന്‍. രണ്ടാമത് യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ്, ബിഎസ്പിയുടെ റസല്‍ ജോയി, വിടുതലൈ ചിരുത്തൈയുടെ സജി ഷാജി, എന്‍ഡിഎയുടെ സംഗീത വിശ്വനാഥന്‍, സ്വതന്ത്രരായ ജോമോന്‍ ജോണ്‍, പി.കെ. സജീവന്‍ എന്നിങ്ങനെയാണ് മൂന്നാം സ്ഥാനം മുതലുള്ള ക്രമം. സ്ഥാനാര്‍ത്ഥികളുടെ എജന്റുമാരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ് നടത്തിയത്. പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കിയശേഷം യന്ത്രം വീണ്ടും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. കോതമംഗലം മണ്ഡലത്തില്‍ 159 ബൂത്തുകളിലേക്കുള്ള മെഷീനുകളാണ് സജ്ജമാക്കിയത്. ഇടുക്കി ലക്‌സഭ മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്.

Back to top button
error: Content is protected !!