ഇന്ത്യന്‍ ഭരണഘടനയും ബഹുസ്വരതയും; സിറ്റിസണ്‍ ഡയസ് സെമിനാര്‍ 25ന്

മൂവാറ്റുപുഴ: ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷീകത്തോടനുബന്ധിച്ച് മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ 25ന് മൂവാറ്റുപുഴയില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പി.എസ്.എ.ലത്തീഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 25ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് സെമിനാര്‍ നടക്കുന്നത്. മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്‌കൂളിലെ എം.പി.ചെറിയാന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡയസ് ചെയര്‍മാന്‍ പി.എസ്.എ ലത്തീഫ് അധ്യക്ഷത വഹിക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ.എം.പി.മത്തായി ഭരണഘടനയുടെ മൂല്യങ്ങള്‍ സംമ്പന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. ബഹുസ്വരത രാഷ്ട്രത്തിന്റെ മുഖമുദ്ര എന്ന വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ.മുഹമ്മദ് ഷായും, ഇന്ത്യന്‍ ഭരണഘടനയും പൗരത്വവും എന്ന വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. കെ.എസ്.മധുസൂദനനും സംസാരിക്കും. പ്രധാനാതിഥികളുമായി സംവാദിക്കുന്നതിന് പ്രതിനിധികളുടെ പ്രതികരണത്തിനും അവലോകനത്തിനും സെമിനാറില്‍ അവസരമൊരുക്കിയിട്ടുണ്ട്. നിയമപഠനത്തിലുള്ളവരുള്‍പ്പടെ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമടക്കം നാനൂറിലേറെ പ്രതിപ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഭരണഘടനയും അടിസ്ഥാന മൂല്യങ്ങളും രാജ്യത്തെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ കാലീക പ്രസക്തിയുള്ള വിഷയത്തിലൂന്നിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും പി.എസ്.എ ലത്തീഫ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സിറ്റീസണ്‍സ് ഡയസ് വൈസ്‌ചെയര്‍മാന്‍മാരായ അസീസ് പാണ്ട്യാരപ്പിള്ളി, ജോര്‍ജ് തോട്ടം, കോ-ഓര്‍ഡിനേറ്റര്‍ പ്രമീള ഗിരീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

One Comment

Leave a Reply

Back to top button
error: Content is protected !!