സെന്‍ട്രല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

രാമമംഗലം: സെന്‍ട്രല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ടിപി മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി വി സ്റ്റീഫന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വൃന്ദ രാധാകൃഷ്ണന്‍, വൈഎംസിഎ പ്രസിഡന്റ് സിസി ജോണ്‍, അനൂബ് ജോണ്‍, എംസി ബേബി,ടിസി ഗോപാലന്‍, ജോബി എം ഉതുപ്പ്,എല്‍സമ്മ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി കലാ കായിക മത്സരങ്ങള്‍,വടം വലി,ഓണസദ്യ തുടങ്ങിയവ സംഘടിപ്പിച്ചു. പങ്കെടുത്ത കുടുംബങ്ങള്‍ക്കും ഓണ സമ്മാനവും നല്‍കി.

 

Back to top button
error: Content is protected !!