ലോക്‌സഭ തെരഞ്ഞെടുപ്പ്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തിയ അഞ്ച് പേര്‍ക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഇലക്ട്രല്‍ സമ്പ്രദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തില്‍ പോസ്റ്റിട്ടതിനാണ് നടപടി. ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേര്‍ നിരീക്ഷണത്താലാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

 

Back to top button
error: Content is protected !!