കോട്ടപ്പടി നൂലേലി ചിറയില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: കോട്ടപ്പടി നൂലേലി ചിറയില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ടെത്തി. നൂലേലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി രജത്ത് (21) കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം അഗ്‌നി രക്ഷാ സേന സ്‌ക്യൂബ ടീമിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. അഗ്‌നി രക്ഷാ സേന അംഗങ്ങളായ എം. അനില്‍കുമാര്‍,പി.എം റഷീദ്,വി.എം ഷാജി, കെ.എം അഖില്‍,ജലഷ് കുമാര്‍, വൈശാഖ്, രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

 

Back to top button
error: Content is protected !!