ചരക്കുമായി വന്ന ഓട്ടോറിക്ഷ മറ്റ് രണ്ട് ഓ​ട്ടോ​ക​ളി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോതമംഗലം: ചരക്കുമായി വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന മറ്റ് രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇരുമലപ്പടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്ന് ചക്ക കയറ്റിവന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട്് നിര്‍ത്തിയിട്ടിരുന്ന രണ്ട് പാസഞ്ചര്‍ ഓട്ടോകളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്നവര്‍ വാഹനത്തിനടിയില്‍പ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരേയും വിട്ടയച്ചു.

 

Back to top button
error: Content is protected !!