അയ്മ വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: അയ്മ ആറാം വര്‍ഷത്തെ വിഷു ആഘോഷ പരിപാടി മൂവാറ്റുപുഴ നാസ് ഓഡിറ്റോറിസില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍ ഫൗണ്ടറും, പ്രസിദ്ധ ചാരിറ്റി പ്രവര്‍ത്തകയും,സിനി ആര്‍ട്ടിസ്റ്റുമായ സോണിയ മല്‍ഹര്‍ മുഖ്യാതിഥിയായി. അസോസിയേഷന്‍ ഫൗണ്ടറും നാഷണല്‍ ജനറല്‍ സെക്രട്ടറിയുമായ എയ്ഞ്ചല്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അയ്മയുടെ വിഷുക്കൈനീട്ടം എല്ലാ കലാകാരന്മാര്‍ക്കും നല്‍കി. തുടര്‍ന്ന് വിഷു സദ്യയും, നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും ചെയ്തു കൂടാതെ കലാകാരന്മാരുടെയും നിരവധി പ്രോഗ്രാമുകളും സംഘടിപ്പിച്ചു. അയ്മ നാഷണല്‍ പ്രസിഡന്റ് ഷാജി സി.കെ, അയ്മ നാഷണല്‍ ഖജാന്‍ജി അനില എം കൃഷ്ണന്‍, കേരള സ്റ്റേറ്റ് ചെയര്‍മാന്‍ പ്രശാന്ത് (അണ്ണന്‍) പാലാ, വിജയന്‍ മുരുക്കുംപുഴ കേരള സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നീന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജഗോപാല്‍, സെക്രട്ടറി ജയലക്ഷ്മി, സുമ ജോയിന്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍ അനില, ജിറ്റി, ബിനുകുമാര്‍, ഷിജി റോയ്, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!