അധ്യായന വര്‍ഷം അവസാനിക്കുമ്പോള്‍ സാരഥികള്‍ക്ക് ആദരമര്‍പ്പിച്ച് വാഴക്കുളം സെന്റ്. ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വാഴക്കുളം: അധ്യായന വര്‍ഷം അവസാനിക്കുമ്പോള്‍ സാരഥികള്‍ക്ക് ആദരമര്‍പ്പിച്ച് വാഴക്കുളം സെന്റ്. ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ ദിനങ്ങളില്‍ സ്‌കൂളിലേയ്ക്കും, തിരികെ വീട്ടിലും എത്തിച്ച വാഹനങ്ങളിലെ സാരഥികളെയാണ് വിദ്യാര്‍ത്ഥികള്‍ ആദരിച്ചത്. സ്‌കൂള്‍ ബസിലെയും വാഴക്കുളം ടൗണിലെയും വിവിധ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. സ്വതന്ത്ര മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക സി. മെറിന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷൈന്‍ ജോണ്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി പുല്ലാശേരില്‍, പിറ്റിഎ പ്രസിഡന്റ് റെബി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണ്‍ പോള്‍ ബിജു, നിഖിത പ്രതീഷ്, ദിയ മേരി ജിന്‍സ്, ഐജില്‍ അന്ന റോയി എന്നീ വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരായ സി. മരിയ തെരേസ്, സിനി ജിന്‍സ്, സുനിത ജേക്കബ്, ഡോണി ജോര്‍ജ്, ജിന്‍സണ്‍ ജോര്‍ജ്, ബിന്‍സി ജോസഫ്, ബിസ്റ്റ മാത്യു, മേരി കെ തോമസ്, ഫെര്‍മി ഷാജു, സിസ്റ്റര്‍ ജയ മരിയ,സി.പി അനിത തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂളില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്കായി സ്‌നേഹവിരുന്നും സജ്ജമാക്കിയിരുന്നു.

 

Back to top button
error: Content is protected !!