വാളകത്തെ ആള്‍കൂട്ട കൊലപാതകം: അശോക് ദാസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങില്ല

മൂവാറ്റുപുഴ: വാളകത്ത് ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാവാതെ കുടുംബം. അന്യസംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകള്‍ കഴിഞ്ഞ് നാട്ടില്‍ എത്തിച്ച് സംസ്‌കാരം നടത്തുന്നതിനെ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെ എതിര്‍ത്തതോടെയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തില്ലെന്ന് ബന്ധുക്കള്‍ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം ഇവിടെത്തന്നെ സംസ്‌കരിക്കുന്നതിന് തടസ്സമില്ലെന്ന് അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പോലീസ് സ്റ്റേഷനില്‍ നിന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പുനല്‍കി. എന്നാല്‍ രേഖാമൂലം അറിയിപ്പ് ലഭിക്കണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും, തൊഴില്‍ വകുപ്പും, പോലീസും. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കില്‍ പിന്നീട് നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഉദ്യോഗസ്തര്‍ ചൂണ്ടിക്കാട്ടി. രേഖാമൂലമുള്ള ഔധ്യോഗിക അറിയിപ്പ്‌ലഭിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് മൃതദേഹം മൂവറ്റുപുഴയിലോ, സമീപ പ്രദേശങ്ങളിലോ ഉള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ 4ന രാത്രി കൊല്ലപ്പെട്ട അശോക് ദാസിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Back to top button
error: Content is protected !!