രാമമംഗലം ഹൈസ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

രാമമംഗലം: രാമമംഗലം ഹൈസ്‌കൂളില്‍ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിപൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. തൃശൂര്‍ മുന്‍ കളക്ടര്‍ വി.കെ ബേബി ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജി രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂളിലെ ആദ്യ എസ്എസ്എല്‍സി ബാച്ചായ 1959-60 വര്‍ഷത്തെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍, ജോര്‍ജ് മാത്യു, കരുണാകരന്‍ നായര്‍, ജോണ്‍സണ്‍ മാമലശേരി, പി.പി രവീന്ദ്രന്‍, സി.സി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപക കോര്‍ഡിനേറ്റര്‍ അനൂബ് ജോണ്‍, കെ.കെ ബാലകൃഷ്ണന്‍, കെ.എസ് വത്സന്‍, പി.സി ജോയ്, ഷിബു ഐക്കര, കവിത നാരായണന്‍, പി.ജി വേണുഗോപാല്‍,എം.കെയാക്കോബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!