പള്ളിച്ചിറങ്ങരയില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിച്ചിറങ്ങരയില്‍
സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. എംസി റോഡില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തെക്ക് പോവുകയായിരുന്ന ട്രാവലര്‍ തൃക്കളത്തൂരില്‍ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പേഴയ്ക്കാപ്പിള്ളി കുന്നുമ്മേക്കുടി ഹാരിസിന്റെ മകന്‍ അമീറിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അമീറിനെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ റോഡിലേക്ക് മറിയുകയായിരുന്നു. കോട്ടയത്തുനിന്നും തൃപ്രയാറിലേക്ക് പോവുകയായിരുന്ന കോട്ടയം സ്വദേശികളായ എട്ടുപേരാണ് അപകടസമയം ട്രാവലറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. എംസി റോഡ് തൃക്കളത്തൂര്‍ പള്ളിചിറങ്ങരയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നും തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

 

Back to top button
error: Content is protected !!