പെരുമ്പാവൂരില്‍ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ തീപിടുത്തം

പെരുമ്പാവൂര്‍: കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. അഗ്‌നിരക്ഷാ സംഘം എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് കമ്പനിയിലെ ബോയ്ലറിന് സമീപത്ത് കിടന്നിരുന്ന മാലിന്യത്തിന് തീപിടിച്ചത്. ഉടന്‍ പെരുമ്പാവൂരില്‍ നിന്നും പട്ടിമറ്റത്തുനിന്നും എത്തിയ അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ച് മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്. തീ പിടിച്ച മാലിന്യങ്ങല്‍ സമീപത്തുനിന്നും നീക്കം ചെയ്തതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നില്ല. രാവിലെ ഒന്‍പതോടെ പൂര്‍ണമായും തീ അണയ്ക്കാനായി.

Back to top button
error: Content is protected !!